Kerala

നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം തുടങ്ങി

പ്രതി സ്ഥാനത്തുളള നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയക്കെതിരെ അതിജീവിത വിചാരണ കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്

Published by

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. അന്തിമ വാദത്തിന് കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

കേസില്‍ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായി. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും.

പ്രതി സ്ഥാനത്തുളള നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയക്കെതിരെ അതിജീവിത വിചാരണ കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് കേസിനാധാരമായ സംഭവം.കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു.നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by