തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതര്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ലൈഫ് മിഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സൂരജ് ഷാജിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അതിദരിദ്ര വിഭാഗത്തില്‍ ഭൂമിയും വീടും വേണ്ടവര്‍ക്കാണ് പ്രഥമ പരിഗണന. ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എല്ലാ ജില്ലകളിലേയും അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി ഭൂമി ലഭ്യമാക്കും. ഭൂമി ലഭ്യമായാലുടന്‍ ലൈഫ് മിഷന് മുഖേന അടച്ചുറപ്പുള്ള വീടുകള്‍ ഒരുക്കും. ലെഫ് ഭവനപദ്ധതിയുടെ ഭാഗമായി 2017 മുതല്‍ 2024 നവംബര്‍ 30 വരെ 5,30,904 ഗുണഭോക്താക്കള്‍ക്കാണ് വീട് അനുവദിച്ചത്. ഇതില്‍ 4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 1,07,350 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഭൂരഹിത ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 20.38 ഏക്കര്‍ ഭൂമി ഇതിനോടകം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: