അമ്പലപ്പുഴ: ഇബേറോ അമേരിക്ക ട്രേഡ് കൗണ്‍സിലിന്റെ ഭാരതത്തിലെ ഓണററി അംബാസഡര്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഖത്തര്‍ പ്രവാസി വ്യവസായി അമ്പലപ്പുഴ കോമന ചെറയില്‍ ഹൗസില്‍ ബിജുമോന്‍ ഗംഗാധരന്‍.
മെക്‌സിക്കോ സിറ്റിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു പുരസ്കാര സമർപ്പണം. സ്പാനിഷ് സംസാരിക്കുന്ന 17 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ട വ്യാപാര കൗണ്‍സിലാണ് ഇബേറോ. ബിജുമോനെ ഓണററി അംബാസഡര്‍ ആക്കിയതോടെ ഇബറോ ട്രേഡ് കൗണ്‍സിലിന് കൊച്ചിയില്‍ പുതിയ ഓഫീസ് തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: