മുംബൈ : ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ മന്ത്രിസഭാ വികസനം ഡിസംബർ 14 നകം നടക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. അതേ സമയം ശിവസേനയ്‌ക്ക് ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പും അനുവദിക്കാൻ സാധ്യതയില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
എന്നാൽ ശിവസേനയ്‌ക്ക് നഗരവികസനം ലഭിച്ചേക്കാൻ സാധ്യതയുണ്ട് പക്ഷേ സാമ്പത്തിക വകുപ്പ് ലഭിക്കാൻ സാധ്യതയില്ലെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നേതാവ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ 21 മുതൽ 22 വരെ മന്ത്രിസ്ഥാനങ്ങൾ ബിജെപി നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിൽ 230 സീറ്റുകളും മഹായുതി സഖ്യം നേടിയിരുന്നു. തുടർന്ന് ഡിസംബർ 5 ന് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്‌ട്ര മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 43 മന്ത്രിമാരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: