തിരുവനന്തപുരം : അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ അവകാശം ഉന്നയിച്ച് മുസ്ലീം ലീഗ്. ബാബറി മസ്ജിദ് നില നിന്നിരുന്നത് വഖഫ് ഭൂമിയിലാണെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നത് . മാത്രമല്ല സുപ്രീം കോടതി വിധി വന്നതു കൊണ്ട് മാത്രമാണ് അംഗീകരിച്ചതെന്നും തങ്ങൾ പറഞ്ഞു.
വഖഫ് അധിനിവേശത്തിനെതിരെ രാജ്യമൊന്നടങ്കം പ്രതിഷേധം ഉയരവേയാണ് തങ്ങൾ രാമക്ഷേത്രത്തിന് അവകാശം സ്ഥാപിച്ച് എത്തിയത്.. സുപ്രീം കോടതി വിധി വന്നതു കൊണ്ടാണ് മുസ്ലീം പേഴ്സണൽ ലോ ബോർഡ് അടക്കം അംഗീകരിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
യുപിയിലെ അടക്കം നിരവധി ക്ഷേത്രങ്ങളിൽ ഇതിനോടകം വഖഫ് അവകാശം ഉന്നയിച്ചിട്ടുണ്ട് . അതിനു പിന്നാലെ ഭാരതത്തിന്റെ അഭിമാനമായ രാമക്ഷേത്രത്തിലും അവകാശം സ്ഥാപിക്കാനുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: