India

ഹൈവേ കൈയ്യേറി അനധികൃത മസ്ജിദ് നിർമ്മാണം : ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി യുപി സർക്കാർ

Published by

ലക്നൗ : ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി നിര്‍മിച്ച മസ്ജിദ് പൊളിച്ചു നീക്കി സർക്കാർ . ഉത്തർപ്രദേശിലെ ഫത്തേപുരിലെ മുസ്ലീം പള്ളിയുടെ ഒരു ഭാഗത്തായിരുന്നു അനധികൃത നിർമ്മാണം . ബന്ദ-ബഹ്‌റൈച്ച് ഹൈവേയുടെ ഭാഗം കയ്യേറിയാണ് കെട്ടിടം നിർമ്മിച്ചത്.

ആഗസ്റ്റ് 17ന് പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ലാലൗലിയിലെ നൂരി മസ്ജിദ് 1839-ൽ നിർമ്മിച്ചതാണ് . പിന്നീടുള്ള ഭാഗങ്ങൾ നിയമവിരുദ്ധമായി നിർമ്മിച്ചതാണ്. ബന്ദ-ബഹ്‌റൈച്ച് ഹൈവേ 13 ന്റെ വീതികൂട്ടലിന് തടസ്സമായി നിന്നതും ഈ നൂരി മസ്ജിദാണ് . ഇതിന്റെ 20 മീറ്ററോളം ഭാഗം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു.

കയ്യേറ്റ ഭാഗം മാത്രമാണ് നീക്കം ചെയ്തതെന്നും കൈയേറ്റങ്ങളും മറ്റ് അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യുന്നതിനായി മസ്ജിദ് മാനേജ്‌മെന്‍റ് ഉൾപ്പെടെ 139 സ്ഥാപനങ്ങൾക്ക് ഓഗസ്റ്റിൽ നോട്ടിസ് നൽകിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് ത്രിപാഠി പറയുന്നു. സ്ഥലത്ത് ക്രമസമാധാനപാലനത്തിനായി പൊലീസിനെയും ദ്രുതകർമ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by