ലണ്ടന്‍: കേംബ്രിഡ്ജ് സര്‍വകലാശാലാ യൂണിയന് പ്രസിഡന്റായി ഭാരത വംശജയായ ഇരുപതുകാരി അനുഷ്ക കാലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിഡ്നി-സസെക്സ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യവിദ്യാര്‍ത്ഥിയാണ് കേംബ്രിഡ്ജ് യൂണിയന് സൊസൈറ്റിയുടെ ഡിബേറ്റ് ഓഫീസര്‍ കൂടിയായ അനുഷ്ക.
ഇന്ത്യാ സൊസൈറ്റി പോലെ കോളജിലെ സാംസ്കാരിക കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായാണ് അനുഷ്ക മത്സരിച്ചത്. വൈവിധ്യങ്ങളെ അതിന്റെ തനിമയോടെ സ്വീകരിക്കാന്‍ പുതുതലമുറയെ പ്രാപ്തമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിജയത്തിന് ശേഷം അനുഷ്ക പറഞ്ഞു.
കേംബ്രിഡ്ജ് യൂണിയന് സൊസൈറ്റി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംവാദ സൊസൈറ്റികളില്‍ ഒന്നാണ്. 1815ലാണ് ഇത് രൂപീകരിച്ചത്. വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്തകനുമായ ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ്, നോവലിസ്റ്റ് റോബര്‍ട്ട് ഹാരിസ്, കോബ്ര ബിയര്‍ സ്ഥാപകന്‍ കരണ്‍ ബിലിമോറിയ തുടങ്ങിയവര്‍ പ്രസിഡന്റായ സൊസൈറ്റി എന്ന നിലയില്‍ കേംബ്രിഡ്ജ് യൂണിയന് ഏറെ ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: