ഓണ്‍ലൈനായി ഡിസംബര്‍ 12 വെര അപേക്ഷിക്കാം
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careers ല്‍
അപേക്ഷാ ഫീസ് 750 രൂപ,
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല
സെലക്ഷന്‍ ടെസ്റ്റ് ജനുവരിയില്‍; കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ വണ്‍ വിഭാഗത്തില്‍പ്പെടുന്ന ഇനി പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. 169 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്.
അസിസ്റ്റന്റ് മാനേജര്‍/എന്‍ജിനിയര്‍-സിവില്‍ 43, ഇലക്ട്രിക്കല്‍ 25, ഫയര്‍ 101. എസ്‌സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് സംവരണം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ (ബിഇ/ബിടെക്) എന്‍ജിനീയറിങ് ബിരുദവും നിര്‍ദ്ദിഷ്ട മേഖലകളില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 21-30 വയസ്. എന്‍ജിനീയര്‍-ഫയര്‍ തസ്തികക്ക് 21-40 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/web/careers/currentopenings ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.
സെലക്ഷന്‍: 2025 ജനുവരിയില്‍ തിരുവനന്തപുരം, ചെന്നൈ, പുതുച്ചേരി, ബെംഗളൂരു, ഹൈദ്രാബാദ്, ന്യൂദല്‍ഹി, മുംബൈ അടക്കം രാജ്യത്തെ 35 കേന്ദ്രങ്ങളിലായി നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റ്, തുടര്‍ന്നുള്ള ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറല്‍ ആപ്ടിട്യൂഡ് (റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ഇംഗ്ലീഷ് ലാംഗുവേജ്), പ്രൊഫഷണല്‍ പരിജ്ഞാനം വിലയിരുത്തുന്ന ചോദ്യങ്ങളുണ്ടാവും. ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കില്ല. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.
ശമ്പള നിരക്ക്: 48480-85920 രൂപ. ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, പ്രോവിഡന്റ് ഫണ്ട്, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍, ചികിത്‌സാസഹായം മുതലായ ആനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക