പനജി: പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് മാതാപിതാക്കളുടെ ജന്മനാടായ ഗോവയില്‍ എത്തുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ഷെയ്ന് െസബാസ്റ്റിയന് പ്രായം നാലു മാസം. ഇന്ന് 43 വയസ്. നാലു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം ഷെയ്നിന് ഭാരത പൗരത്വം ലഭിച്ചു. ഇന്നലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പൗരത്വ നിയമ ഭേദഗതി വഴി ഗോവയില്‍ നിന്ന് പൗരത്വം ലഭിക്കുന്ന രണ്ടാമത്തെയാളാണ് ഷെയ്ന് സെബാസ്റ്റിയന്.
വടക്കന്‍ ഗോവയിലെ ഡെമല്ലോ വാഡോ സ്വദേശികളായിരുന്നു ഷെയ്നിന്റെ മാതാപിതാക്കള്‍, ഗോവന്‍ ക്രിസ്ത്യാനികള്‍. 1981ല്‍ ഇവര്‍ പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയി. 1981 ആഗസ്തിലാണ് ഷെയ്ന് കറാച്ചിയില്‍ ജനിച്ചത്. പക്ഷെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് മടങ്ങേണ്ടിവന്നു.
അന്നു തുടങ്ങിയതാണ് ഷെയ്നിന്റെ ഭാരത പൗരത്വത്തിനുള്ള കാത്തിരിപ്പ്. പഠനം കഴിഞ്ഞു. 2012ല്‍ ഭാരത പൗരയായ മറിയ ഗ്ളോറിയ ഫെര്‍ണാണ്ടസിനെ വിവാഹം കഴിച്ചു. പൗരത്വം നേടാനുള്ള ശ്രമങ്ങള്‍ എല്ലാം വിഫലമായ സമയത്താണ്, പൗരത്വ നിയമ ഭേദഗതി വന്നത്. തുര്‍ടന്ന് പുതിയ നിയമ പ്രകാരം വീണ്ടും അപേക്ഷ നല്കി. മൂന്നു മാസത്തിനകം പൗരത്വം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: