മഥുര (ഉത്തര്‍ പ്രദേശ്): ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചുള്ള ഭാരത വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് വൃന്ദാവന്‍ വാത്സല്യഗ്രാം സഞ്ചാലക സാധ്വി ഋതംഭര.
പ്രതിസന്ധികളെ നേരിടാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ബംഗ്ലാദേശിലെ അതിക്രമങ്ങളില്‍ എല്ലാവരും ദുഃഖിതരാണ്. സ്വന്തം രാജ്യം തന്നെ ശത്രുക്കളാകുന്നതിന്റെ വേദനയാണ് അവിടുത്തെ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്നത്. നമ്മുടെ വികാരങ്ങള്‍ മാനിക്കാതെ ബംഗ്ലാദേശുമായി നല്ല ബന്ധം സാധ്യമല്ലെന്ന് ഭാരതത്തിന്റെ സര്‍ക്കാര്‍ അവരെ അറിയിച്ചിട്ടുണ്ട്. ഈ ഇടപെടല്‍ പൊരുതുന്ന ന്യൂനപക്ഷ സമൂഹത്തിന് ആത്മവിശ്വാസം നല്‍കും, ഋതംഭര പറഞ്ഞു.
ജാതിയുടെയും മറ്റെന്തെങ്കിലും ഭേദങ്ങളുടെയും പേരില്‍ ഹിന്ദു സമൂഹം ഭിന്നിക്കാന്‍ പാടില്ല. വര്‍ത്തമാനവും ഭാവിയും സുരക്ഷിതമാകാന്‍ നമ്മള് ഒറ്റക്കെട്ടായി നില്‍ക്കണം. ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ മതവിഭാഗത്തില്‍പെട്ടവരും മുന്നോട്ടുവരണം. ലോകമെമ്പാടും പ്രതിഷേധമുയരണം, സാധ്വി ഋതംഭര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: