തിരുവനന്തപുരം: സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും പുതിയ തലമുറ ഇത്തരം വിലക്കുകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു വരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും മന്ത്രി ഡോ ആര്‍ ബിന്ദു. ആധുനിക യുഗത്തിലെ സാങ്കേതികവിദ്യാ മേഖലയിലും വിദ്യാര്‍ത്ഥിനികളുടെ മുന്നേറ്റം പ്രകടമാണ്. സമഭാവനയുടെ നവകേരളം സൃഷ്ടിക്കാന്‍ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതിഫലനം നിയമനിര്‍മാണ വേദികളില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാര്‍ത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാലടി സര്‍വകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷം ഇതിന്റെ ആഭിമുഖ്യത്തില്‍ എല്ലാ കലാലയങ്ങളിലും ജെന്‍ഡര്‍ പാര്‍ലമെന്റുകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: