ഒരു വിവാഹം പ്ലാന്‍ ചെയ്യാന്‍ സാധാരണയായി മാസങ്ങളാണ് എല്ലാവരും എടുക്കാറുള്ളത്. ഈയിടെയായി റൊമാന്റിക് ഹണിമൂണ്‍ യാത്രകള്‍ക്കും ഈയൊരു പ്രാധാന്യം കൈവരുന്നുണ്ട്. വിവാഹം ഉറപ്പിക്കുന്നതിനു മുൻപേ തന്നെ ഹണിമൂണ്‍ യാത്രക്കായി പോകേണ്ട സ്ഥലങ്ങള്‍ ആദ്യമേ ഉറപ്പിച്ചു വയ്‌ക്കുന്നത് ഇപ്പോഴേ ട്രെന്‍ഡ് ആയിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഹണിമൂണ്‍ യാത്രക്കായി തിരഞ്ഞെടുക്കുന്നത് മുൻപൊക്കെ വിദേശരാജ്യങ്ങള്‍ ആയിരുന്നു . എന്നാൽ 2024 ൽ ഏറ്റവും കൂടുതൽ പേർ ഹണിമൂണിനായി എത്തിയത് ഇന്ത്യൻ നഗരങ്ങളിൽ തന്നെയാണ്.
59.8% ഇന്ത്യൻ ദമ്പതികൾ സ്വന്തം രാജ്യത്തെ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഹണിമൂൺ യാത്രയ്‌ക്കായി തെരഞ്ഞെടുത്തത് . 2024 ലെ ഹണിമൂൺ ട്രൻഡ്സിൽ ഗോവ, മണാലി, കേരളം, ഷിംല, വടക്കുകിഴക്കൻ ഇന്ത്യ എന്നിവ പ്രിയപ്പെട്ടവയാണെന്ന് പറയപ്പെടുന്നു.
ഹണിമൂൺ ഡെസ്റ്റിനേഷനായി അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങൾ ഇഷ്ടപ്പെടുന്ന ദമ്പതികൾ 40.2% ആണ്, യൂറോപ്പ്, തുർക്കി, തായ്‌ലൻഡ്, ബാലി, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളാണ് അവർ തിരഞ്ഞെടുത്ത സ്ഥലങ്ങൾ.
2024 ഏപ്രിലിനും 2025 മാർച്ചിനും ഇടയിൽ വിവാഹങ്ങൾ ആസൂത്രണം ചെയ്‌ത 3,500-ലധികം ദമ്പതികളിൽ ഏറെ പേർക്കും ഇഷ്ടം ഇന്ത്യൻ പ്രദേശങ്ങൾ തന്നെ.31% പേരും 2024 ൽ അവരുടെ ഹണിമൂണിനായി 5 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചു . ഇത് മിനിമൂൺ, സ്റ്റേകേഷൻ ഹണിമൂൺ തുടങ്ങിയ ട്രെൻഡുകളും ഇന്ത്യൻ പ്രദേശങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നു.
2024-ൽ, ഇന്ത്യയുടെ വിവാഹ സീസൺ റെക്കോർഡുകൾ തകർത്തിരുന്നു. ഒക്ടോബറിനും ഡിസംബറിനുമിടയിൽ 4.8 ദശലക്ഷം വിവാഹങ്ങൾ നടക്കുകയും 6 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടക്കുകയും ചെയ്തു . വിവാഹ വിപണിയിൽ യുഎസിനു ശേഷം ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
130 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയിലെ വിവാഹ വ്യവസായം. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, മൾട്ടി-ഡേ എക്‌സ്‌ട്രാവാഗൻസകൾ, അതിഥികൾ, ആഡംബര വിരുന്നുകൾ, വസ്ത്രധാരണം അങ്ങനെ വിവാഹങ്ങൾക്കായി ഒരു ശരാശരി ഇന്ത്യക്കാരൻ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനേക്കാൾ ഇരട്ടി ചെലവഴിക്കുന്നു. 2024 ലെ വിവാഹകമ്പോളത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണിതെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക