കാസര്‍കോഡ് : നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശകതമായ പശ്ചാത്തലത്തില്‍ ആരോപണം നേരിടുന്ന ഹോസ്റ്റല്‍ വാര്‍ഡനെ തത്കാലത്തേക്ക് മാറ്റി നിര്‍ത്തിയെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ആശുപത്രി എം ഡി ഷംസുദീന്‍ പറഞ്ഞു.
അതിനിടെ , കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മാനേജ്മെന്റിന് എതിരെ വിദ്യാര്‍ഥിനിയുടെ ബന്ധു പൊലീസില്‍ പരാതി നല്കി.
മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഹോസ്റ്റല്‍ വാര്‍ഡന്റെയും ആശുപത്രി മാനേജ്മെന്റിന്റെയും മാനസിക പീഡനം മകള്‍ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
അതേസമയം,പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് മന്‍സൂര്‍ ആശുപത്രിയിലേക്ക് ഉണ്ടാവുന്നത്. വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മന്‍സൂര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
പൊലീസിന്റെ കണ്ണ് വെട്ടിച്ച് അഞ്ചോളം എബിവിപി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് അകത്ത് പ്രവേശിച്ചു. മുദ്രാവാക്യവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: