മുംബൈ: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസില്‍ നിന്ന് ഇന്‍ഡി മുന്നണിയുടെ നേതൃസ്ഥാനം ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശവുമായി കൂടുതല്‍ സഖ്യകക്ഷികള്‍. മമത ബാനര്‍ജി നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അതിനു മുന്‍കൈയെടുക്കണമെന്ന നിലപാടാണ് മറ്റ് കക്ഷികള്‍ക്കുള്ളത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണ് ഏറ്റവുമൊടുവില്‍ പിന്തുണയുമായി രംഗത്തുവന്നത് . മമത കഴിവുള്ള നേതാവാണെന്നും നയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത് ഉചിതമാണെന്നും അദേ്ദേഹം പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഉണ്ടായ തിരിച്ചടികള്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് അവര്‍ അകലം പാലിച്ചതുകൊണ്ടാണെന്നും പവാറിന് അഭിപ്രായമുണ്ട്. ഇന്‍ഡി മുന്നണിയില്‍ അസ്വസ്ഥത പടരുന്നതിനിടെയാണ് നേതൃത്വമേല്ക്കാമെന്ന നിര്‍ദേശം മമത മുന്നോട്ടുവച്ചത്. അവര്‍ കഴിവുള്ള നേതാവാണെന്നതിന് ആര്‍ക്കും സംശയമുണ്ടാകില്ലെന്നും തൃണമൂല്‍ പാര്‍ലമെന്റിലേക്ക് അയച്ച എംപിമാര്‍ കഠിനാധ്വാനികളും ആഴത്തില്‍ അറിവുള്ളവരുമാണെന്നും പവാര്‍ ചൂണ്ടിക്കാട്ടി. ആര്‍ജെഡി നേതാവായ തേജസ്വി യാദവും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: