ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്‌ക്ക് തന്നെ വെല്ലുവിളിയാണ് മധ്യപൂര്‍വ്വ മേഖലയിലെ സംഘര്‍ഷമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്‍, ലെബനന്‍, ഗാസ, ഇസ്രയേല്‍ എന്നിവ ഉള്‍പ്പെടുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് സിറിയയിലെ അഭ്യന്തര കലാപം. ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നും നോക്കുമ്പോള്‍ മധ്യപൂര്‍വ മേഖല സുരക്ഷിതമല്ലെന്ന ധാരണയാണ് ഉയരുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളെ പൊതുവെ പ്രതികൂലമായി ബാധിക്കും. ആഗോള വിനോദസഞ്ചാരത്തെയും ഇത് ബാധിക്കും. ഇതു മുന്‍കൂട്ടിക്കണ്ടാണ് അസദിന് രാഷ്‌ട്രീയ അഭയം നല്‍കുന്നതിനെ കാര്യമായി പിന്തുണയ്‌ക്കാതെ യുഎഇ നിലപാടെടുത്തത്. വിഘടനവാദികള്‍ തന്നെയാണ് സിറിയയുടെ മുഖ്യ പ്രശ്‌നമെന്നും ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്‌ട്രീയ വിടവ് ഉപയോഗപ്പെടുത്താന്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് അവസരം നല്‍കരുതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: