പെരുമ്പാവൂർ : ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. ആസ്സാം സ്വദേശികളായ അബു താഹിർ (25), ഇമ്രാൻ ഹുസൈൻ(25), ഫക്രുദ്ദീൻ (25), സയ്ദുൾ ഇസ്ലാം (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച പകൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിന് സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന പരാതിക്കാരനെ സമീപിച്ച് ജോലി വേണമോ എന്ന് ചോദിക്കുകയായിരുന്നു. വേണ്ടെന്നു പറഞ്ഞു പോകാൻ തുടങ്ങിയ ഇയാളുടെ തോളിൽ കിടന്ന ബാഗ് കൈവശപ്പെടുത്തി പ്രതികളിൽ ഒരാൾ പാലത്തിന് താഴേക്ക് ഓടി പോവുകയായിരുന്നു.
പിന്നാലെ ബാഗ് ആവശ്യപ്പെട്ട് വന്ന പരാതിക്കാരനെ മറ്റു പ്രതികൾ ചേർന്ന് തടഞ്ഞുനിർത്തി പാന്റിന്റെ പോക്കറ്റിൽ കിടന്നിരുന്ന ആയിരം രൂപ കവർന്നെടുത്തു. തടഞ്ഞ ഇയാളെ ഇവർ ആക്രമിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി. എം. സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി.എം. റിസിഖ്, എസ് സിപിഒ മാരായ രഞ്ജിത്ത് രാജൻ, എം.കെ. നിഷാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: