തിരുവനന്തപുരം : ഇന്ധന സര്‍ച്ചാര്‍ജ് സംബന്ധിച്ച് പൊതുതെളിവെടുപ്പ് ഡിസംബര്‍ 10ന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള ഓഫീസിലെ കോര്‍ട്ട് ഹാളില്‍ രാവിലെ 11 ന് നടക്കും. പൊതുതെളിവെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഡിസംബര്‍ 9ന് ഉച്ചയ്ക്ക് 12 ന് മുന്‍പായി പേരും വിശദവിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം കമ്മീഷന് സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലില്‍ അറിയിക്കണം. തപാല്‍ മുഖേനയും ഇ-മെയില്‍ വഴിയും ([email protected]) പൊതുജനങ്ങള്‍ക്ക് എഴുതി തയ്യാറാക്കി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍/ ഇ-മെയില്‍ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്, കെ.പി.എഫ്.സി. ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ഡിസംബര്‍ 10ന് വൈകുന്നേരം 5 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: