പൂജാമുറി വടക്കു കിഴക്കു മൂലയിലായി പണിയുന്നതാണ് നല്ലത്. ഇത് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായിരിയ്‌ക്കണം. തടിയില്‍, പ്രത്യേകിച്ച് ചന്ദനത്തിലോ തേക്കിലോ പൂജാമുറി പണിയുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ മുകള്‍ഭാഗം കോണ്‍ ആകൃതിയിലായിരിയ്‌ക്കണം. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പടിഞ്ഞാറു ദിശയിലോ തെക്കു ദിശയിലോ വയ്‌ക്കുക.
ബാത്റൂമിന്റെ താഴെയോ മുകളിലോ അടുത്തോ ആയി പൂജാ മുറി പണിയരുത്. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, സൂര്യന്‍, ഇന്ദ്രന്‍ തുടങ്ങിയ വിഗ്രഹങ്ങള്‍ കിഴക്കു ദിശയില്‍ പടിഞ്ഞാറോട്ട് അഭിമുഖമായി വരും വിധത്തിലാണ് വയ്‌ക്കേണ്ടത്.
ഗണപതി, ദുര്‍ഗ, കുബേരന്‍, ഭൈരവന്‍ തുടങ്ങിയ വിഗ്രഹങ്ങള്‍ വടക്കു ദിശയില്‍ വയ്‌ക്കണം. ഇത് തെക്കു ദിശയിലേയ്‌ക്ക് അഭിമുഖമാകണം. ശിവലിംഗം പൂജാമുറിയില്‍ വയ്‌ക്കുന്നതിനേക്കാള്‍ വിഗ്രഹമായി വയ്‌ക്കുന്നതാണ് നല്ലത്. ഇത് വടക്കു ദിക്കിലാണ് വയ്‌ക്കേണ്ടത്. ഹനുമാന്‍ വിഗ്രഹം തെക്കു കിഴക്കു ദിശയിലേയ്‌ക്ക് അഭിമുഖമായി വരരുത്. ഇത് തീയിന്റെ ദിശയായാണ് അറിയപ്പെടുന്നത്. വടക്കു കിഴക്കാണ് വിഗ്രഹങ്ങള്‍ വയ്‌ക്കാന്‍ ഏറ്റവും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: