ശബരിമല: ദര്‍ശനത്തിന് എത്തിയ ദിവ്യാംഗനായ തിരുവനന്തപുരം പാലോട് സ്വദേശി സജീവന് പോലീസ് ഡോളി നേഷേധിച്ചു.
പമ്പയില്‍ വാഹനം ഇറങ്ങിയ സ്ഥലത്തേയ്‌ക്ക് ഡോളി കടത്തിവിടാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. കസേരയില്‍ ഇരിക്കാന്‍ പോലും സഹായം ആവശ്യമുള്ള ആളോടാണ് പോലീസിന്റെ ക്രൂരത. സാധാരണ പമ്പയില്‍ വാഹനം ഇറങ്ങുന്നിടത്തുതന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പോലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല.
ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാര്‍ പിന്നെ അവിടേക്ക് വന്നില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായത്, സജീവ് പറഞ്ഞു.
അനിയനും കുട്ടിക്കും ഒപ്പമാണ് സജീവ് ദര്‍ശനത്തിനെത്തിയത്. എല്ലാവര്‍ഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ ഡോളി സൗകര്യം ലഭിച്ചിരുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് പുതിയ വ്യവസ്ഥകളെന്നും സജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: