കോട്ടയം: ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുസ്ലിം പ്രീണന നയമാണ് വഖഫ് അധിനിവേശത്തിനു കാരണമെന്ന് പദ്മശ്രീ ഡോ.സി.ഐ. ഐസക് .
വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നടന്ന ജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷിയാ, സുന്നി വിഭാഗങ്ങള്‍ ഭാരതത്തിന്റെ വസ്തുവകകള്‍ കൈവശം വച്ചിരിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 2013 വരെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഈ പ്രീണനനയം നടപ്പാക്കിയത്. കോടതിയില്‍ പോലും ചോദ്യം ചെയ്യാനാകാത്ത രീതിയിലാണ് നിയമ നിര്‍മാണം നടത്തിയത്. അതിന്റെ ഫലമായി പണം കൊടുത്തു വസ്തു വാങ്ങി അനുഭവിച്ചു വരുന്ന പാവപ്പെട്ടവര്‍ പോലും ഇന്ന് വഴിയാധാരമായി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് റിട്ട. ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍ അധ്യക്ഷനായി.
ഭാരതത്തില്‍ മതേതരത്വമെന്നാല്‍ ന്യൂനപക്ഷ പ്രീണനമാക്കി മാറ്റിയിരിക്കുന്നുവെന്ന് സെമിനാറില്‍ പങ്കെടുത്ത സാമൂഹ്യ നിരീക്ഷകന്‍ ഡോ.ആരിഫ് ഹുസൈന്‍ പറഞ്ഞു. ഇടതും വലതും ചേര്‍ന്ന് മതേതരത്വത്തെ കിടപ്പു രോഗിയാക്കി മാറ്റി. ചില മതങ്ങളെ തളര്‍ത്തി, ജനങ്ങളെ അസമത്വത്തിലാക്കി. വഖഫ് നിയമത്തില്‍ കൊണ്ടുവരാന്‍ പോകുന്ന നിയമ ഭേദഗതി ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ബിജെപി കൊണ്ടുവരുന്നതാണെന്നും ഇത് മുസ്ലിങ്ങളെ ഇല്ലാതാക്കാനാണെന്നുമുള്ളത് തെറ്റിദ്ധാരണയാണ്. ഇതേ തെറ്റിദ്ധാരണ തന്നെയാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയപ്പോഴും നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ വിഷയം പ്രാദേശികമാണെന്നും ഏതാനും ആളുകളെ മാത്രം ബാധിക്കുന്നതുമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. അഡ്വ. ശങ്കര്‍ റാം, ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. സണ്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യുവിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കൃഷ്ണകുമാര്‍ കുമ്മനം, ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: