കോഴിക്കോട്: മുനമ്പം വിഷയത്തില്‍ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പ്രതികരണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈകൊണ്ട നിലപാടിനെ തള്ളിപ്പറഞ്ഞ ഷാജി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
നവംബര്‍ 18ന് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് ലത്തീന്‍ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ സന്ദര്‍ശിക്കുവാന്‍ എത്തിയ മുസ്ലീംലീഗ് നേതാക്കളുടെ നിലപാട് ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ ഷാജിയുടെ പേരില്‍ നടപടി എടുക്കുവാനുള്ള തന്റേടം കാട്ടണം. അല്ലാത്തപക്ഷം മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ കാട്ടുന്നത് കാപട്യമാണെന്ന് കരുതേണ്ടി വരുമെന്നും ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: