ന്യൂദല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിന്റെ അതിഥി രാജ്യമാകാന്‍ ഫ്രാന്‍സ്. ദല്‍ഹിയിലെ ലോധി എസ്റ്റേറ്റില്‍ നടന്ന കര്ട്ടന് റെയ്സര്‍ ചടങ്ങിലാണ് അതിഥി രാജ്യത്തെ പ്രഖ്യാപിച്ചത്. ഭാരതത്തിലേക്ക് ഫ്രാന്‍സ് അംബാസഡര്‍ തിയറി മാത്തൂ വിശിഷ്ടാഥിതിയായിരുന്നു.
ഡിസി ബുക്സ് സിഇഒയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചീഫ് ഫെസിലിറ്റേറ്ററുമായ ഡി.സി. രവി, ശശി തരൂര്‍ എംപി, രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍, പ്രസാധകര്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൂവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യും. ജനുവരി 18 മുതല്‍ ഒന്‍പതു ദിവസമാണ് ഫെസ്റ്റിവല്‍. സ്പോര്‍ട്സ്, ഇ- സ്പോര്‍ട്സ് സിനിമ, ചരിത്രം, സംഗീതം, ആരോഗ്യം, ഭക്ഷണം, രാഷ്ട്രീയം തുടങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വരെ ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിഷയമാവും. ജനുവരി 23 മുതലായിരിക്കും സെഷനുകള്‍ ആരംഭിക്കുക. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഈ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: