തിരുവനന്തപുരം: ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യുടിടി ദേശീയ റാങ്കിംഗ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍ 15 യൂത്ത് വിഭാഗ മത്സരത്തില്‍ പശ്ചിമ ബംഗാളിലെ ആദിത്യ ദാസും തമിഴ്നാടിന്റെ അനന്യ മുരളീധരനും യഥാക്രമം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കിരീടം നേടി.
പശ്ചിമ ബംഗാളിന്റെ ആദിത്യ ദാസ് സ്‌കോര്‍ 9-11, 11-7, 11-9, 11-6ന് മഹാരാഷ്‌ട്രയുടെ ഷൗറന്‍ സോമനെ പരാജയപ്പെടുത്തി. തമിഴ്നാടിന്റെ അനന്യ മുരളീധരന്‍ പശ്ചിമ ബംഗാളിന്റെ ആരുഷി നന്ദിയെ സ്‌കോര്‍ 11-8, 11-6, 14-12നും പരാജയപ്പെടുത്തി.
വിജയികള്‍ക്ക് ടിടിഎഫ്‌ഐ ഫോറിന്‍ എക്‌സ്‌പേര്‍ട്ട് മാസിമോ കോസ്സ്റ്റാന്റിനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: