മുംബൈ ; ബാഡ്മിന്റനിൽ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനും പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിക്കും ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. നേരിട്ടെത്തി വിവാഹം ക്ഷണിച്ച ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്ക് വച്ചാണ് ആശംസകൾ നേർന്നത്.
‘‘ബാഡ്മിന്റനിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിന്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആൻഡ് എൻഡ്‌ലെസ് റാലീസ് ഓഫ് ജോയ്’ – സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായിയുമായി ഈ മാസം 22ന് ഉദയ്‌പുരിൽ വച്ചാണ് സിന്ധുവിന്റെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: