റിയാദ്: സൗദി അറേബിയയില്‍ ബാലന് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദ് ജയിലിലുളള കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി ഡിസംബര്‍ 12ന് റിയാദ് കോടതി വീണ്ടും പരിഗണിക്കും.
ഡിസംബര്‍ 12നാണ് അടുത്ത സിറ്റിംഗ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും പറഞ്ഞു.ഞായറാഴ്ച റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗില്‍ അന്തിമ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഡിസംബര്‍ 12നാണ് ആ തീയതിയെന്ന് പിന്നീട് കോടതി അഭിഭാഷകനെ അറിയിക്കുകയായിരുന്നു.
സൗദി ബാലന്റെ മരണത്തില്‍ റഹീമിന്റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷന് നിലപാട് നേരത്തെ കോടതിയെ അറിയിച്ചു. റഹീമിന് പറയാനുള്ളതും കോടതിയില്‍ സമര്‍പ്പിച്ചു.
രേഖകകളുടെ കാര്യത്തിലുള്‍പ്പടെ സാങ്കേതിക കാരണങ്ങളാണ് കേസ് മാറ്റാന്‍ കാരണമെന്നാണ് സൂചന. അവസാനഘട്ടത്തിലെത്തിയ കേസ് ഇത് മൂന്നാം തവണയാണ് മാറ്റിവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: