തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.ഭര്‍ത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്.
തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്.മരണത്തിന് മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം നഗരത്തിലെ ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മര്‍ദിക്കുന്നത് കണ്ടെന്നാണ് അഭിജിത്തിന്റെ മൊഴി.ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മര്‍ദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞദിവസം അജാസിനെയും അഭിജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ച കാര്യം അഭിജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്.
മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തി ഒപ്പം താമസിപ്പിക്കുകയായിരുന്നു.
അജാസിന്റെ ഫോണ്‍ രേഖകളില്‍ നിന്നാണ് ഇന്ദുജയുമായി അടുത്ത ബന്ധമുള്ളതായി വ്യക്തമായത്.അഭിജിത്തും അജാസും തമ്മില്‍ വഴക്കിട്ടതായും വെളിവായി. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇന്ദുജ അവസാനമായി വിളിച്ചത് അജാസിനെയായിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിജിത്തിനെതിരെ ഭര്‍തൃ പീഡനം, മര്‍ദ്ദനം ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തും. അജാസിന് എതിരെ ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: