ഡമാസ്കസ് : ഡമാസ്കസ് :സിറിയയുടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദിന്റെ ഭരണം അവസാനിച്ചതായി വിമതഗ്രൂപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമതകലാപത്തിന് നേതൃത്വം നല്കിയ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്). എന്ന സംഘടനയുടെ നേതാവ് മൊഹമ്മദ് അല്‍ ജൊലാനി സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിന്റെ ഭരണം അവസാനിച്ചതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ 50 വര്‍ഷമായി ബാഷര്‍ അല്‍ അസ്സാദിന്റെ കുടുംബമാണ് സിറിയ ഭരിച്ചിരുന്നത്. ഈ കുടുംബവാഴ്ച അവാസനിച്ചു. ഏകാധിപതിയായ ബാഷര്‍ അല്‍ അസ്സാദില് നിന്നും സിറിയ മോചനം നേടിയെന്നും മൊഹമ്മദ് അല്‍ ജൊലാനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭാവി നമ്മളുടേതാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ദൈവം മഹാനാണ് എന്ന് അറബിക് ഭാഷയില്‍ ഉറക്കെ ഉരുവിട്ട് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ പ്രാചീന മുസ്ലിം പള്ളിയായ ഉമയ്യദിലേക്ക് അനുയായികള്‍ക്കൊപ്പം പ്രവേശിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ടുകള്‍ പറയുന്നു
തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാവുന്ന പാവസര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുക എന്ന യുഎസിന്റെ ജോലി സിറിയയില്‍ വിജയിച്ചിരിക്കുന്നു. മധ്യേഷ്യയില്‍ ഒരു പ്രധാനരാഷ്ട്രമായ സിറിയയില്‍ യുഎസ്, ഇസ്രയേല്‍ ആധിപത്യം വന്നിരിക്കുന്നു. അതിന് തുര്‍ക്കിയുടെ പിന്തുണയുമുണ്ട്.
ഇതോടെ ഇറാനും ഹെസ്ബുള്ള, ഹമാസ് തീവ്രവാദി സംഘങ്ങള്‍ കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. ഇനി സിറിയയില്‍ നിന്നും ഈ ഇറാന് പിന്തുണയുള്ള തീവ്രവാദി സംഘടനകള്‍ക്ക് ആയുധം ലഭിക്കില്ല. മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ് ഹെസ്ബുള്ളയ്ക്കുള്ള ആയുധം ലെബനനില്‍ എത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിക്കുന്നതില്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും പണ്ട് അമേരിക്ക തന്നെ തലയ്ക്ക് വിലയിട്ടിരുന്ന മുഹമ്മദ് അല്‍ ജൊലാനിയെയും എല്ലാം ഇപ്പോള്‍ അമേരിക്ക കൂട്ടുപിടിച്ചിരിക്കുകയാണ്. ഇക്കളി തീക്കളിയാണെന്ന് ചില രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ച വിമതഗ്രൂപ്പ് എന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇസ്ലാമിക തീവ്രവാദിസംഘങ്ങളാണ്. ഇപ്പോള്‍ ഹെസ്ബുള്ളയെ ദുര്‍ബലപ്പെടുത്തുന്നതില്‍ മാത്രമാണ് അമേരിക്കയുടെ ശ്രദ്ധ. സിറിയ ആര് ഭരിയ്ക്കന്നു എന്ന പ്രശ്നം അവര്‍ക്കില്ല. ഹെസ്ബുള്ളയ്ക്ക് സിറിയയില്‍ നിന്നും ആയുധം ലഭിക്കരുത് എന്നതില്‍ മാത്രമാണ് യുഎസിന്റെ ശ്രദ്ധ. ഇപ്പോള്‍ യുഎസ്, ഇസ്രയേല്‍, തുര്‍ക്കി തുടങ്ങിയവരെല്ലാം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഭാവിയില്‍ സിറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുമോ എന്ന ആശങ്ക വര്‍ധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: