പെരുമ്പാവൂർ : വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ആൾ പിടിയിൽ. കൂവപ്പടി എടവൂർ നെയ്‌ത്തേലിൽ വീട്ടിൽ ജബ്ബാർ (40) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോഡിലൂടെ പോവുകയായിരുന്ന യുവതിയെയാണ് ഇയാൾ ആക്രമിച്ചത്. മുൻപ് ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ച ഇയാളുടെ ആവശ്യം നിരസിച്ച യുവതിയെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി. എം സൂഫി, എസ്. ഐ പി. എം. റാസിഖ്, എസ് സി പി ഒ ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: