തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കൃഷി വകുപ്പ് മുന്‍ സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിന് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്കി.സസ്പെന്‍ഷനുള്ള കാരണങ്ങളാണ് മെമ്മോയില്‍ ഉളളത്.
മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്.അഡിഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം നടത്തിയത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ശനിയാഴ്ച വൈകിട്ട് നല്കിയ മെമ്മോയില്‍ പറയുന്നു.
സസ്പെന്ഷന് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്കിയതും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയില്‍ പറയുന്നു.നവംബര്‍ 11നാണ് എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. പ്രശാന്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: