തിരുവനന്തപുരം: നെടുമങ്ങാട് ഐടിഐ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നമിത (19) യെയാണ് വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
നെടുമങ്ങാട് വഞ്ചുവത്താണ് സംഭവം.നമിതയുടെ വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു.
പിന്നീട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും നമിതയുടെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: