ന്യൂദൽഹി : ഇന്ത്യയും നോർവേയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തിങ്കളാഴ്ച ചർച്ച ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ ശനിയാഴ്ച അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യയിലെ നോർവേ അംബാസഡർ മെയ് എലിൻ സ്റ്റെനറുടെ നേതൃത്വത്തിലുള്ള നോർവീജിയൻ വ്യവസായ പ്രതിനിധി സംഘവും തമ്മിൽ ചർച്ച നടത്തും.
ഇന്ത്യ-നോർവേ ബിസിനസ് റൗണ്ട് ടേബിൾ മുംബൈയിൽ നടക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ, കണക്റ്റിവിറ്റി, മാരിടൈം, ഊർജം, സർക്കുലർ എക്കണോമി, ഫുഡ് ആൻഡ് അഗ്രി, ഇൻഫ്രാസ്ട്രക്ചർ, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ നിക്ഷേപ പങ്കാളിത്തത്തിലെ അവസരങ്ങൾ ഇരുപക്ഷവും വിലയിരുത്തുമെന്നാണ് സൂചന.
“ഇന്ത്യയിൽ കൂടുതൽ നോർവീജിയൻ നിക്ഷേപങ്ങൾക്കുള്ള പ്രധാന അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് മന്ത്രി ഗോയൽ ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം സഹകരണത്തിന്റെ സാധ്യതയുള്ള മേഖലകളും,” – വാണിജ്യ വ്യവസായ മന്ത്രാലയം എക്സിൽ പറഞ്ഞു.
ഇതിനു പുറമെ ഇന്ത്യയും ഇഎഫ്‌ടിഎ രാജ്യങ്ങളും തമ്മിലുള്ള സമീപകാല സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും (എഫ്‌ടിഎ) ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിൽ ഇരു രാജ്യങ്ങൾക്കും വലിയ സാധ്യതകളുണ്ടെന്നും മന്ത്രാലയത്തിൽ പറഞ്ഞു.
കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ ഇഎഫ്‌ടിഎ രാജ്യങ്ങളിൽ നിന്ന് 100 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: