India

മുംബൈ ബിനാമി കേസ്: അജിത് പവാര്‍ കുറ്റവിമുക്തന്‍

Published by

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ബിനാമി കേസില്‍ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്. മൂന്ന് വര്‍ഷം മുന്‍പ് ആദായനികുതി വകുപ്പ് 1,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ കേസിലാണിത്.

അജിത് പവാര്‍ സ്വത്ത് വെട്ടിപ്പ് നടത്തിയെന്ന ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രിബ്യൂണല്‍ തള്ളി. അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. മുംബൈ, പൂനെ, ബാരാമതി, ഗോവ, ജയ്പൂര്‍ തുടങ്ങി 70 ഓളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 183 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കളും ബിനാമി ഇടപാടുകളും നടന്നിട്ടുണ്ടെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ആരോപണം.

തുടര്‍ന്ന് അജിത് പവാറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. എന്നാല്‍ ബിനാമി കേസുമായി ബന്ധപ്പെട്ട്, രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ആരോപണങ്ങള്‍ ശരിവയ്‌ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by