ഭുവനേശ്വർ : പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 113.02 കോടി രൂപ സംഭാവന ലഭിച്ചതായി ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ ശനിയാഴ്ച നിയമസഭയിൽ അറിയിച്ചു.
2021-22 മുതൽ 2023-24 വരെ ക്ഷേത്രത്തിന് സംഭാവനപ്പെട്ടി വഴി 40.61 കോടി രൂപയും ബാങ്ക് അക്കൗണ്ടുകൾ വഴി 59.79 കോടി രൂപയും മറ്റ് സ്രോതസ്സുകൾ വഴി 12.60 കോടി രൂപയും ലഭിച്ചതായി ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ ഹരിചന്ദൻ പറഞ്ഞു.
2022-23ൽ ഏറ്റവും കൂടുതൽ സംഭാവനയായ 50.80 കോടിയും 2023-24ൽ 44.90 കോടിയും 2021-22ൽ 17.31 കോടിയും സംഭാവനയായി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: