ന്യൂയോര്‍ക്ക്: അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിന്റെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. എഫ്സി ബാഴ്സിലോണ, പിഎസ്ജി ക്ലബ്ബുകളുടെ മുന്‍ താരമായിരുന്ന മെസി എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയെ സ്ഥിരതയാര്‍ന്ന മികവിലേക്ക് ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
37-ാം വയസ്സിലെത്തി നില്ക്കുന്ന ലോക ഫുട്ബോളിലെ സൂപ്പര്‍ ഹീറോ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മയാമി നേടിയ 36 ഗോളുകളില്‍ പങ്കാളിയായി. 20 ഗോളുകള്‍ നേടിയപ്പോള്‍ 16 അസിസ്റ്റുകള്‍ സ്വന്തം പേരിലാക്കിയ മെസി വന്‍ സ്വാധീനമാണ് ഈ അമേരിക്കന്‍ ക്ലബ്ബില്‍ ഉണ്ടാക്കിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: