കോഴിക്കോട് :ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് സീസണിലെ ആദ്യ തോല്‍വി. കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോടാണ് പരാജയപ്പെട്ടത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള പരാജയപ്പെട്ടത്.തോല്‍വിയോടെ ഗോകുലം കേരളം എഫ്സി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തായി.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ഗോകുലം കേരളയെ 13 ആം മിനുട്ടില്‍ തന്നെ ചര്‍ച്ചില്‍ ബ്രദേഴ്സ് ഞെട്ടിച്ചു. സ്റ്റെന്ഡ്ലി ഫെര്‍ണാണ്ടസിലൂടെ ചര്‍ച്ചിലിന് ലീഡ്.
തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഷില്ലോങ് ലജോങ് എഫ്സിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: