India

രാത്രി കാട്ടിലാണ് കഴിഞ്ഞത് ; ഇന്ത്യൻ ജയിലിൽ കഴിയേണ്ടി വന്നാലും അന്തസാണ് ; ഇനി ഞങ്ങൾ തിരിച്ചു പോകില്ല ; ബംഗ്ലാദേശിലെ ഹിന്ദു പൗരൻ ശങ്കർ ചന്ദ്ര സർക്കാർ

Published by

അഗർത്തല ; കുടുംബത്തോടൊപ്പം ഇന്ത്യൻ ജയിലിൽ കഴിയേണ്ടി വന്നാലും തന്റെ രാജ്യത്തേയ്‌ക്ക് മടങ്ങില്ലെന്ന് ബംഗ്ലാദേശിലെ ഹിന്ദു പൗരൻ ശങ്കർ ചന്ദ്ര സർക്കാർ . ബംഗ്ലാദേശിലെ കിഷോർഗഞ്ച് ജില്ലയിലെ ധൻപൂർ ഗ്രാമവാസിയായ ശങ്കറിനെയും കുടുംബത്തെയും ത്രിപുരയിലെ ധലായ് ജില്ലയിലെ അംബാസ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് റെയിൽവേ പോലീസ് പിടികൂടിയത്.

മാധ്യമപ്രവർത്തകർക്കും , പോലീസുകാർക്കും മുന്നിൽ സംസാരിച്ച ശങ്കർ ചന്ദ്ര സർക്കാർ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥയിൽ നിരാശ പ്രകടിപ്പിച്ചു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിലെ സ്ഥിതിഗതികൾ അസഹനീയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഞങ്ങളെപ്പോലുള്ള ന്യൂനപക്ഷങ്ങൾ അവിടെ സുരക്ഷിതരല്ല. ഭാര്യയും കുട്ടികളുമായി അവിടെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. നിരന്തരമായ ആക്രമണങ്ങളും ഭീഷണികളും ഞങ്ങൾ നേരിടുന്നു. പരാതി നൽകുന്നതിന്റെ പേരിൽ പോലും ആക്രമണം നടത്തുന്നു. കുടുംബം പോറ്റാൻ ഞാൻ ഓട്ടോ ഓടിക്കുകയാണ്, എന്നാൽ ഇപ്പോൾ അവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. സമാധാനം കണ്ടെത്താനാണ് ഞങ്ങൾ അതിർത്തി കടന്നത് . ഇതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നാലും തിരിച്ചു പോകുന്നതിനേക്കാൾ നല്ലതാണ്. അച്ഛൻ ഉൾപ്പെടെ 10 പേരാണ് ഇവിടെയുള്ളത്. രാത്രി കാട്ടിൽ ചിലവഴിച്ച് അതിർത്തി കടന്ന് ഇന്ന് ഇവിടെ എത്തി. അതിർത്തി കടക്കാൻ ഒരാൾ ഞങ്ങളെ സഹായിച്ചു. ഞങ്ങൾ ട്രെയിനിൽ അസമിലെ സിൽച്ചാറിലേക്ക് പോവുകയായിരുന്നു. ഞങ്ങൾ ഇവിടെ മരിക്കാൻ തയ്യാറാണ്, പക്ഷേ ഞങ്ങൾ നിന്ന് അവിടെ പോകില്ല.ഇവിടെ ജയിലിൽ കിടന്നാലും അന്തസാണ് ‘ – ശങ്കർ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by