ന്യൂഡല്‍ഹി: 2024ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തില്‍ രണ്ടെണ്ണം കേരളത്തിന്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീന് ദയാല്‍ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്കാരത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. പഞ്ചായത്ത് ക്ഷമതാ നിര്മ്മാണ് സര്‍വോത്തം സന്സ്ഥാന് പുരസ്കാരം കിലയും നേടി. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. പഞ്ചായത്തുകള്‍ക്ക് പിന്തുണ നല്കുന്ന സ്ഥാപനങ്ങളില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കിലയ്ക്ക് കഴിഞ്ഞു. പുരസ്കാരങ്ങള്‍ ഡിസംബര്‍ 11ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു വിതരണം ചെയ്യും.
ദേശീയ പുരസ്കാരം നേടിയ കിലയെയും പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സംസ്ഥാനത്തിനാകെ അഭിമാനകരമായ നേട്ടമാണ് ഇത്. വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശികമായ വികസനപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയായി നടപ്പിക്കാന്‍ നേതൃത്വം നല്കിയ സംവിധാനമാണ് കില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: