തിരുവനന്തപുരം : പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധു ഇന്ദുജ തൂങ്ങിമരിച്ച സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭര്‍തൃമാതാവ് പൈങ്കിളി. വീട്ടില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.വിവാഹം നടത്തി വീട്ടില്‍ കൊണ്ടുവന്നത് താന്‍ തന്നെയാണെന്നും ഭര്‍തൃമാതാവ് പറഞ്ഞു.
ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയില്‍ തട്ടിയ പാടാണ്. മരണദിവസം ഫോണ്‍ വന്നതിന് പിന്നാലെ ഇന്ദുജ മുറിയില്‍ കയറി വാതില്‍ അടച്ചു. സത്യം പുറത്തുവരണം, ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അഭിജിത്തിന്റെ അമ്മ പ്രതികരിച്ചു.
നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് ഇന്ദുജയ്‌ക്ക് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടത്. യുവതിയുടെ ഭര്‍ത്താവ് അഭിജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛന്‍ ശശിധരന്‍ ആരോപിച്ചു. ഇതിന് പുറമെ മകള്‍ക്ക് അഭിജിത്തിന്റെ വീട്ടില്‍ നിന്ന് ജാതി വിവേചനം നേരിട്ടു എന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.ഇന്ദുജ ആദിവാസി സമൂഹത്തില്‍ നിന്നുളളയാളാണ്.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. തുടര്‍ന്ന് അഭിജിത്തിന്റെ വീട്ടില്‍ ഒരുമിച്ച്് താമസിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: