കണ്ണൂർ : വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സ്ഥലമുടമ ഹൃദയാഘാതം വന്ന് മരിച്ചതായി പരാതി . കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും ആയുർവേദ ഡോക്ടറുമായ വികാസ് മണ്ടോളാണ് മരിച്ചത്. നോട്ടീസ് വന്നതിന് പിന്നാലെ മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് വികാസ് മരണപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്.
ബംഗാൾ സ്വദേശികളായ കുടുംബം കഴിഞ്ഞ 15 വർഷമായി തളിപ്പറമ്പിലാണ് താമസിക്കുന്നത്. തളിപ്പറമ്പ് നഗരത്തിൽ തന്നെ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടറായിരുന്നു വികാസ്.15 വർഷം മുമ്പാണ് തളിപ്പറമ്പിൽ സ്ഥലം വാങ്ങി വികാസ് വീട് വച്ചത്. കഴിഞ്ഞ മാർച്ചിൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വികാസ് വലിയ മാനസിക വിഷമത്തിലായിരുന്നു . കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമോ എന്നോർത്ത് സങ്കടപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു. നോട്ടീസ് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: