കോട്ടയം: വഖഫ് ഭീകരത തുറന്നുകാട്ടി ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ജനജാഗരണ പരിപാടികളുടെ ഭാഗമായി കോട്ടയത്ത് ‘അതിര് കടക്കുന്ന വഖഫ് അധിനിവേശം’ എന്ന വിഷയത്തില്‍ നാളെ സെമിനാര്‍.
വൈകിട്ട് 3ന് കോട്ടയം എന്‍എസ്എസ് യൂണിയന് ഹാളില്‍ പദ്മശ്രീ ഡോ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു, വക്താവ് ഇ.എസ്. ബിജു, ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ: ഷോണ്‍ ജോര്‍ജ്, സാമൂഹ്യ നിരീക്ഷകന് ഡോ. ആരിഫ് ഹുസൈന്, സണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അഡ്വ തോമസ് മാത്യു, അഭിഭാഷക പരിഷത്ത് വൈസ് പ്രസിഡന്റ് അഡ്വ: ശങ്കര്‍ റാം എന്നിവര്‍ വിഷയാവതരണം നടത്തും.
രാജ്യത്തെ നിയമ സംവിധാനങ്ങളെയും, ഭരണഘടനയെയും വെല്ലുവിളിക്കുകയാണ് വഖഫ് ബോര്‍ഡ്. ഏതൊരു ഭൂമിയിലും വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ അതിനുമേല്‍ രാജ്യത്തെ കോടതികളില്‍ പോ
ലും ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ടി. ഹരിലാല്‍. സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന്, സഹ സംഘടനാ സെക്രട്ടറി ആര്. ജയചന്ദ്രന്, താലൂക്ക് ജന. സെക്രട്ടറി അനീഷ് എന്‍. പിള്ള, സംസ്ഥാന സമിതി അംഗം ബിന്ദു മോഹന്‍, ജില്ലാ ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: