ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ ഫീല്‍ഡ് ട്രയല്‍ റണ്‍ ഉടനെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയെ അറിയിച്ചു. ട്രെയിനിന്റെ സമയക്രമമായിരിക്കും ആദ്യഘട്ടത്തില്‍ വിലയിരുത്തുക. നിലവിൽ ദീർഘദൂര യാത്രകൾക്കായി രൂപകല്‍പന ചെയ്‌തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രത്യക യാത്രാ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
യാത്രയെ സുഖകരമാക്കുന്ന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമായാണ് ട്രെയിൻ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. സ്‌റ്റെയിന്‍ലെസ് സ്‌റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെൻ്റുകള്‍ രൂപകല്‍പന ചെയ്‌തിട്ടുള്ളത്. സുരക്ഷക്കായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കവച്ച്, ജെർക്ക് ഫ്രീ സെമി പെർമനൻ്റ് കപ്ലറുകൾ, ആൻ്റി ക്ലൈംബറുകൾ, ഇഎൻ മാനദണ്ഡങ്ങൾ പാലിക്കുന്ന കാർ ബോഡിയുടെ ക്രാഷ്‌വര്‍ത്തി ഡിസൈൻ, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്‌റ്റം എന്നിവയും പ്രത്യേകതകളാണെന്നും അശ്വിനി വൈഷ്‌ണവ് വിശദീകരിച്ചു.
അടിയന്തിര സാഹചര്യങ്ങളിൽ പാസഞ്ചറും ട്രെയിൻ മാനേജറും/ലോക്കോ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിനുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്, ഓരോ അറ്റത്തും ഡ്രൈവിങ് കോച്ചുകളിലെ നിയന്ത്രിത മൊബിലിറ്റി (പിആർഎം) എന്നിവയും ഒരുക്കിയിട്ടുണ്ട്. മുകളിലെ ബെർത്തുകളിലേക്ക് കയറാനുള്ള എളുപ്പത്തിന് എർഗണോമിക് രീതിയില്‍ രൂപകൽപ്പന ചെയ്‌ത ലാൻഡർ, എയർ കണ്ടീഷനിംഗ് സിസ്‌റ്റവും കൂടാതെ സിസിടിവി ക്യാമറകളും ട്രെയിനിലുണ്ടാകുമെന്ന കേന്ദ്ര റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: