സൂറത്ത്: വ്യാജ മെഡിക്കല്‍ ഡിഗ്രികള്‍ ഉണ്ടാക്കുന്ന സംഘത്തെ പിടികൂടി പോലിസ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി വ്യാജ ഡോക്ടര്‍മാര്‍ ആയി പ്രാക്ടീസ് നടത്തിയ 14 പേരെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു.ബോര്‍ഡ് ഓഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിനില്‍ (ബിഇഎച്ച്എം) ഗുജറാത്ത് നല്കുന്ന ബിരുദങ്ങളാണ് പ്രതികള്‍ വാഗ്ദാനം ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പോലിസ് കണ്ടെത്തി.
വ്യാജ ഡോക്ടര്‍ ബിരുദമുള്ള മൂന്ന് പേര് അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും പോലിസും നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വെളിപ്പെട്ടത്. ഇലക്ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട കോഴ്സില്‍ ബിരുദം നല്‍കുന്നതിനായി പ്രതികള്‍ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലിസ് പറഞ്ഞു
ഡിഗ്രിക്ക് 70,000 രൂപ ഈടാക്കി അവര്‍ക്ക് പരിശീലനം വാഗ്ദാനം ചെയ്യുകയും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അലോപ്പതി, ഹോമിയോപ്പതി, ആരോഗ്യം എന്നീ മേഖലകളില്‍ ജോലി ചെയ്യാം എന്നും ഇവര്‍ ആളുകളോട് പറഞ്ഞതായും പോലിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: