ശ്രീനഗർ : നുഴഞ്ഞു കയറി കശ്മീരിൽ സ്ഥിരതാമസമാക്കിയ റോഹിംഗ്യകൾക്ക് തക്ക തിരിച്ചടിയുമായി ജമ്മു ജില്ലാ ഭരണകൂടം . 409 ഓളം റോഹിംഗ്യകൾ താമസിക്കുന്ന ജില്ലയിലെ 14 ഇടങ്ങളിൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു. ഈ 14 ഇടങ്ങളിലും താമസിക്കുന്ന റോഹിംഗ്യകളാണെന്ന് അധികൃതർ പറയുന്നു.
ചന്നിരാമ, സഞ്ജോവാൻ, നർവാൾ ബാല തുടങ്ങിയ പ്രദേശങ്ങളിൽ അനധികൃതമായി താമസിക്കുന്നവരാണ് ഈ റോഹിംഗ്യകൾ.അതേ സമയം, ഇവരെ ഉടൻ തന്നെ ഇവിടെ നിന്ന് പുറത്താക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ഈ ഭൂമികളുടെ ഉടമകളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
പ്രദേശത്ത് താമസിക്കുന്ന വാടകക്കാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന നടപടി ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.പലപ്പോഴും താഴ്വരയിൽ ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: