കൊല്ലം: എഐ ക്യാമറകളും ട്രാഫിക് പോലീസ് നിരീക്ഷണ ക്യാമറകളും പാതകളില്‍ സ്ഥാപിച്ചിട്ടും സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയുന്നില്ല. പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2024 ഒക്‌ടോബര്‍ വരെ 3,53,477 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,98,290 പേര്‍ക്ക് പരിക്കേറ്റു. 35,134 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈവര്‍ഷം ഒക്‌ടോബര്‍ വരെ മാത്രം 40,821 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2020 മുതല്‍ 2024 വരെ യഥാക്രമം 30,510, 40,204, 49,307, 54,320 ആളുകള്‍ക്ക് പരിക്കേറ്റു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത് 2023ല്‍ ആണ് (54,320). 2022 മുതല്‍ റോഡപകട മരണനിരക്കില്‍ കുറവുണ്ട്. 4317, 4080, 3168 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്കില്‍ മുന്നില്‍ 2019 ആണ് (4440). രണ്ട് മാസത്തെ കണക്ക് വരാനിരിക്കെ ഈ വര്‍ഷം 3168 പേര്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: