ജീവന്ത് രാംപാല്‍
(ഫാക്കല്‍റ്റി, ഐഐഎം അഹമ്മദാബാദ്)
എഡ്വാര്‍ഡോ ഫാബ്രെസ്
(റിസര്‍ച്ച് അസിസ്റ്റന്റ്, ഐഐഎം അഹമ്മദാബാദ്)
ഗ്രാമീണ ഭാരതത്തിന്റെ അടിസ്ഥാന വെല്ലുവിളിയാണ് പാര്‍പ്പിടം. ഗ്രാമീണ കുടുംബങ്ങളില്‍ ഭൂരിഭാഗവും താമസിക്കുന്നത് ചെളി, മുള, അല്ലെങ്കില്‍ ഈടുനില്‍ക്കാത്ത മറ്റു വസ്തുക്കള്‍ എന്നിവയില്‍ നിര്‍മിച്ച അടച്ചുറപ്പില്ലാത്ത വീടുകളിലാണ്. ഇത് ഈ കുടുംബങ്ങളെ കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഏറെ പ്രയാസപ്പെടുത്തുന്നു. ”ഏവര്‍ക്കും പാര്‍പ്പിടം” നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബൃഹത്തായ സാമൂഹ്യക്ഷേമ പരിപാടിയായ പ്രധാന്‍മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ (PMAYG) വഴി ഈ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു. വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും, വാസയോഗ്യമല്ലാത്ത തകര്‍ന്ന വീടുകളില്‍ താമസിക്കുന്ന ഗ്രാമീണ കുടുംബങ്ങള്‍ക്കും, ഈടുനില്‍ക്കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും അവശ്യ സൗകര്യങ്ങളുള്ളതുമായ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് സാമ്പത്തിക-നിര്‍മാണ സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ഒക്ടോബര്‍ വരെ 2.67 കോടി വീടുകള്‍ നിര്‍മിച്ചു.
നിര്‍മാണ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിക്കുന്നതിനും ജങഅഥഏ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി. നിര്‍മാണ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍, ഈ പദ്ധതിയുടെ പ്രധാന ഘടകം ഗ്രാമീണ മേസ്തിരി പരിശീലന പരിപാടിയാണ്. ഇത് ദേശീയ നൈപുണ്യവികസന കോര്‍പ്പറേഷന്റെ പിന്തുണയോടെ 2.81 ലക്ഷം മേസ്തിരിമാരെ പരിശീലിപ്പിച്ച് മികച്ച നിര്‍മാണ നിലവാരം ഉറപ്പാക്കുന്നു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം, ഈ പ്രാദേശിക വൈദഗ്ധ്യ രീതി പദ്ധതിയുടെ കീഴിലുള്ള പുതിയ സംരംഭങ്ങളുടെ വേഗത വര്‍ധിപ്പിക്കാന്‍ സഹായിച്ചു. പുതിയ ഭവന സംരംഭങ്ങള്‍ 2021-22ല്‍ 40 ലക്ഷം കവിഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ത്ത് 2022-23ല്‍ 50 ലക്ഷം കടന്നു.
ഭവന സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യ ലഭ്യത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വര്‍ധിപ്പിച്ച് പ്രധാന്‍മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഗുണഭോക്താക്കളുടെ ജീവിതത്തെ നിരവധി മാനങ്ങളില്‍ ഗണ്യമായി മെച്ചപ്പെടുത്തി. സാമൂഹ്യനില, ആത്മാഭിമാനം, സ്വന്തമെന്ന ബോധം എന്നിവയില്‍ ഗണ്യമായ മെച്ചപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ഇതു കാരണമാകുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ ലഭ്യമാക്കല്‍, സുതാര്യത, സ്ത്രീകളുടെ സഹ ഉടമസ്ഥാവകാശം, അതുവഴി ജനസംഖ്യയിലെ ഈ വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു വീടിന്, 81 വിദഗ്ധതൊഴിലാളികള്‍ക്കും 71 അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്കും പ്രത്യേക വൈദഗ്ധ്യമില്ലാത്ത 164 പേര്‍ക്കും ഉള്‍പ്പെടെ, ഏകദേശം 314 വ്യക്തിഗത തൊഴില്‍ ദിനങ്ങളാണ് 2016 മുതല്‍ പദ്ധതി സൃഷ്ടിച്ചത്.
ഗ്രാമീണ മേസ്തിരി പരിശീലന പരിപാടിയും ഉയര്‍ന്ന നിലവാരമുള്ളതാണ്. അംഗീകൃത മേസ്തിരിമാര്‍ക്ക് നിര്‍മാണ മേഖലയില്‍ വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങളും ഇതുറപ്പാക്കുന്നു. പ്രാദേശിക സാഹചര്യങ്ങളെയും ലഭ്യമായ സാമഗ്രികളെയും അടിസ്ഥാനമാക്കി ദുരന്തത്തെ അതിജീവിക്കുന്ന സവിശേഷതകളുള്ള, വൈവിധ്യമാര്‍ന്ന ഭവന രൂപരേഖ ടൈപ്പോളജികള് നല്കുന്ന പഹല്‍ സമാഹാരം പോലുള്ള സംരംഭങ്ങള്‍ ദുരന്തത്തെ അതിജീവിക്കുന്ന രൂപകല്‍പ്പനകളെ പിന്തുണയ്ക്കുന്നു. അനുയോജ്യമായ 3ഡി ഭവന രൂപരേഖ നല്കുന്ന ആപ്ലിക്കേഷനാണ് പഹല്‍ സമാഹാരത്തെ പിന്തുണയ്ക്കുന്നത്.
മെച്ചപ്പെട്ട മേല്‍നോട്ടം, മികച്ച പദ്ധതിസംയോജനം എന്നീ രണ്ടു പ്രധാന മാര്‍ഗങ്ങളിലൂടെ സാങ്കേതികവിദ്യയുടെ ഉപയോഗം ഈ പദ്ധതിയുടെ വിജയത്തിന് സഹായകമായി. ശൗചാലയങ്ങളുടെ നിര്‍മാണം, എല്‍പിജി കണക്ഷന്, പൈപ്പിലൂടെ കുടിവെള്ളം (ജല്‍ ജീവന് ദൗത്യം), വൈദ്യുതി കണക്ഷനുകള്‍ (സൗഭാഗ്യ), സംശുദ്ധ ഊര്‍ജ പ്രതിവിധികള്‍, മറ്റ് സുപ്രധാന സൗകര്യങ്ങള്‍ തുടങ്ങി മറ്റു സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കൊപ്പം പ്രധാന്‍മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയെ വിന്യസിച്ച്, ഗുണഭോക്താക്കളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ഈ സംയോജനം ഗുണഭോക്താക്കള്‍ക്ക് വിപുലമായ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുപകരം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലേക്ക് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഗതാര്‍ഹമായ നയ സവിശേഷതയാണ്.
സുതാര്യതയും നീതിയും നിലനിര്‍ത്തുന്നതിലുള്ള മെച്ചപ്പെട്ട മേല്‍നോട്ടവും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. SECC (സാമൂഹ്യ സാമ്പത്തിക, ജാതി സെന്‍സസ്) 2011, ആവാസ്+2018 പട്ടികകളില്‍ നിന്ന് ഭവനനിര്‍മാണ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാമസഭകളിലൂടെയും അപ്പീല്‍ നടപടികളിലൂടെയും ഗുണഭോക്താക്കളെ ലക്ഷ്യമിടുന്നു. കൂടാതെ, ”ആവാസ്+2024” എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നടത്തിയ സര്‍വേകള്‍ ഉപയോഗിച്ച് ആവാസ്+ പട്ടിക പുതുക്കുന്നു. ഇത് വീട്ടുകാര്‍ക്ക് സ്വയം സര്‍വേ ചെയ്യാനുള്ള അവസരവും നല്കുന്നു. മേല്‍നോട്ടത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ കൈവരിക്കുന്നതിനായി മുഖം തിരിച്ചറിയല്‍ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2029-ഓടെ 2 കോടി വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. എന്നാല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഭവന സംരംഭങ്ങളുടെ വിതരണത്തിന് ഗണ്യമായ വ്യത്യാസമുണ്ട്: ചില സംസ്ഥാനങ്ങള്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുകയോ മറികടക്കുകയോ ചെയ്തിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പരിപാടി ആരംഭിച്ചിട്ടുപോലുമില്ല. ജങഅഥഏ ഭവനമൊരുക്കുക മാത്രമല്ല ചെയ്യുന്നത്; ഗുണഭോക്താക്കള്‍ക്ക് അവരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതും നിരവധി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതും വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനങ്ങളിലുടനീളം പദ്ധതി നടപ്പാക്കുന്നതിനുള്ള വിശാലമായ രാഷ്ട്രീയ സമവായം ഭാരതത്തിലുടനീളം കൂടുതല്‍ സന്തുലിതവും ഫലപ്രദവുമായ വിഭവങ്ങളുടെ വിഹിതം ഉറപ്പാക്കും. ഇതിലൂടെ ‘ഏവര്‍ക്കും പാര്‍പ്പിടം’ എന്ന ലക്ഷ്യത്തിലേക്ക് തീര്‍ച്ചയായും എത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: