കൊച്ചി: വഖഫ് അവകാശവാദത്തിലൂടെ മുനമ്പത്തെ ജനങ്ങളുടെ മൗലിക അവകാശങ്ങളെ ലംഘിക്കുകയാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഇന്നലെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിലെ ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ഭരണഘടന നല്കുന്ന സമത്വവും സ്വാതന്ത്രവുമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ജാതിയോ മതമോ പോലുള്ള യാതൊന്നും പരിഗണിക്കാതെ ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്നും സ്വാമി പറഞ്ഞു. സമര സമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സമരം 55-ാം ദിനത്തിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: