കോഴിക്കോട്: ബംഗ്ലാദേശിലടക്കം ഭാഗവത നാമം പ്രചരിപ്പിക്കുന്നവരെ ആക്രമിക്കുന്ന ആസുരിക ശക്തികള്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ഫലം അനുഭവിക്കുമെന്ന് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്കോണ്‍) ആചാര്യന് ശ്യാമ ചൈതന്യദാസ്. ബംഗ്ലാദേശിലെ ക്രൂരതകള്‍ രാഷ്ട്രീയ പ്രേരിതമാണ്. അതിനെ അപലപിക്കണം, അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ശ്യാമ ചൈതന്യദാസ്. ബംഗ്ലാദേശിലെ ഹിന്ദുജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമടക്കം ഇസ്കോണിന്റെ പ്രവര്‍ത്തനങ്ങളെ ആസുരിക ശക്തികള്‍ എതിര്‍ക്കുന്നു. ഇതിന്റെ തിരിച്ചടി ഇന്നല്ലെങ്കില്‍ നാളെ അവര്‍ അനുഭവിക്കും. ഈ ആസുരിക ശക്തികള്‍ക്കെതിരേയാണ് ബംഗ്ലാദേശിലെ ഭക്തര്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ മറ്റൊന്നായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്, അദ്ദേഹം തുടര്‍ന്നു.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്), സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാമി സത്യാനന്ദപുരി (ശാരദ അദൈ്വതാശ്രമം), വിവിധ സാമുദായിക സംഘടനാ നേതാക്കളായ ജഗദീശ് അര്ജുന് ദാസ്, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ഗംഗാധരന് നമ്പൂതിരി, സി. സുധീഷ്, പ്രമോദ് കണ്ണഞ്ചേരി, എ. കരുണാകരന്, ആര്. ചന്ദ്രശേഖരന്, പി.കെ. ഗിരിജ, പി.വി. സുധീര്‍ നമ്പീശന്, സതീഷ് പാറന്നൂര്‍, അനില്‍കുമാര്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് ടി. സുധീഷ് ആമുഖ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി.ബൈജു സ്വാഗതവും സതീഷ് മലപ്രം നന്ദിയും പറഞ്ഞു.
കല്‍പ്പറ്റയില്‍ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐകൃദാര്‍ഢ്യ സമിതി സംസ്ഥാന കണ്‍വീനര്‍ കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അദൈ്വതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദ പുരി അധ്യക്ഷനായി. മേപ്പാടി അമൃതാനന്ദമയി ആശ്രമത്തിലെ വേദാമൃതാനന്ദപുരി, ചിന്മയമിഷനിലെ സ്വാമി അഭയാന്ദ, മാനന്തവാടി അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ദീക്ഷിതാമൃത ചൈതന്യ, വനവാസി വികാസ കേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: