ഹൗര(കൊല്‍ക്കത്ത): യൂത്ത് നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ് വിഭാഗത്തില്‍ രാജസ്ഥാനും പെണ്‍വിഭാഗത്തില്‍ കര്‍ണാടകയും ജേതാക്കളായി. കൊല്‍ക്കത്തയിലെ ഹൗരയില് നടന്ന 39-ാമത് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കര്‍ണാടകയെ തോല്‍പ്പിച്ചാണ് രാജസ്ഥാന് ജേതാക്കളായത്. സ്കോര്‍ 85-67നായിരുന്നു വിജയം. പെണ് വിഭാഗത്തില്‍ നലില്‍ കര്‍ണാടക 61-54ന് തമിഴ്നാടിനെ പരാജയപ്പെടുകയായിരുന്നു.
പെണ് വിഭാഗം ഫൈനലില്‍ കര്‍ണാടകയുടെ ദീപിക പി.പി
യും ക്യാപ്റ്റന്‍ നിധി ഉമേഷും 16 പോയിന്റുകള്‍ വീതം നേടി മത്സരത്തിലെ ടോപ് സ്കോറര്‍മാരായി. ആണ് വിഭാഗം ഫൈനലില്‍ ജേതാക്കളായ രാജസ്ഥാന് വേണ്ടി 27 പോയിന്റുകള്‍ നേടിയ പീയുഷ് ചൗധരി ടോപ് സ്കോറര്‍ ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: