പത്തനംതിട്ട : ശബരിമലയില്‍ രണ്ട് തീര്‍ഥാടകര്‍ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന സ്വദേശി കാദല്ല വീരണ്ണ (50), ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി മര്നേനി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്.
കാദല്ല വീരണ്ണ ചന്ദ്രാനന്ദന്‍ റോഡില്‍ പാറമട ഭാഗത്ത് വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പമ്പ. ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മല്ലേശ്വര റാവു അപ്പാച്ചിമേട്ടില്‍ വച്ച് കുഴഞ്ഞുവീണു. തുടര്‍ന്ന് അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററില്‍ പ്രഥമ ശുശ്രൂഷ നല്കി പമ്പ. ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: