ആലപ്പുഴ:കാണാതായ വയോധികയുടെ മൃതദേഹം പമ്പാ നദിയില്‍.പന്തളം പെരുമ്പുളിക്കല്‍ ശ്രീനിലയം വീട്ടില്‍ ശാന്ത പി നായരുടെ (75) മൃതദേഹമാണ് മാന്നാര്‍ പാവുക്കര കൂര്യത്ത് കടവിന് പടിഞ്ഞാറ് മണലി കടവില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് . ഓച്ചിറ ക്ഷേത്ര ദര്‍ശനത്തിനായി ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ട ഇവരെ വൈകിയിട്ടും കാണാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിലാണ് പമ്പാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം മാന്നാര്‍ പാവുക്കര മണലി കടവില്‍ മുളയില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. മാന്നാര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: